ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എംസി കമറുദ്ദീന്റെ ഹര്‍ജി ഹൈക്കോടതിയില്‍

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എംസി കമറുദ്ദീന്റെ ഹര്‍ജി ഹൈക്കോടതിയില്‍

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വഞ്ചനാ കുറ്റം റദ്ദാക്കണമെന്നും നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.

നിക്ഷേപ തട്ടിപ്പ് കേസില്‍ സ്ഥാപനത്തിന്റെ ചെയര്‍മാനായ കമറുദ്ദീനെതിരെ 89 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കമറുദ്ദീന്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിയില്ലെന്ന പരാതികളില്‍ സ്വകാര്യനിക്ഷേപം സ്വീകരിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജ്വല്ലറി അടച്ചുപൂട്ടിയിട്ടും ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്. എംസി കമറുദ്ദീനെതിരായ മുഴുവന്‍ കേസുകളും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.

Related Stories

Anweshanam
www.anweshanam.com