കാര്‍ഷിക നിയമം; കേന്ദ്രത്തിന്‍റെ അവബോധ പരിപാടി ഇന്നും നടക്കും

കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് വെബിനാര്‍
കാര്‍ഷിക നിയമം; കേന്ദ്രത്തിന്‍റെ അവബോധ പരിപാടി ഇന്നും നടക്കും

ന്യൂ ഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് കേന്ദ്ര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന വെബിനാര്‍ ഇന്നും തുടരും. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍ രേഖപ്പെടുത്തി സംശയ ദുരീകരണത്തിനും ക്ലാസുകള്‍ക്കും ശേഷം സമഗ്രമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കുകയാണ് വെബിനാറിന്‍റെ ലക്ഷ്യം.

വിവിധ സംസ്ഥാനങ്ങളിലായി നടന്നു വരുന്ന വെബിനാര്‍ ഇന്നലെയും ഇന്നുമായാണ് കേരളത്തില്‍ നടക്കുന്നത്. meet.google.com/vsy-csxx-jfq എന്ന ലിങ്ക് വഴി വെബിനാറില്‍ പങ്കെടുക്കാം. കാര്‍ഷിക നിയമം സംബന്ധിച്ച് കര്‍ഷകരില്‍ അവബോധമുണ്ടാക്കുന്നതോടൊപ്പം സംശയങ്ങള്‍ക്കുള്ള മറുപടി നല്‍കാനും പ്രത്യേകം സെക്ഷനുകളുണ്ട്.

പ്രസ്തുത വെബിനാറില്‍ പൂര്‍ണ്ണ പങ്കാളിത്തം രേഖപ്പെടുത്തുക വഴി കാര്‍ഷിക നിയമങ്ങളെ പ്രതി ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ സാധിക്കും. ഇന്ന് 11.30 ന് ആരംഭിക്കുന്ന വെബിനാര്‍ ഉച്ചതിരിഞ്ഞ് ഒന്നു വരെ നീളും.

Related Stories

Anweshanam
www.anweshanam.com