സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ല, തന്റെയും തന്റെ കുടുംബത്തെയും ദ്രോഹിക്കുകയാണെന്ന് സ്വപ്ന സുരേഷ്
Kerala

സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ല, തന്റെയും തന്റെ കുടുംബത്തെയും ദ്രോഹിക്കുകയാണെന്ന് സ്വപ്ന സുരേഷ്

മുഖ്യമന്ത്രിയുമായോ ഐടി സെക്രട്ടറിയുമായോ സ്പീക്കറുമായോ ബന്ധമില്ല.

By News Desk

Published on :

കൊച്ചി: തന്റെയും തന്റെ കുടുംബത്തെയും ദ്രോഹിക്കുകയാണെന്ന് സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ‍ഡിപ്ലോമാറ്റിക് ബാഗേജില്‍ വന്ന സ്വര്‍ണത്തെക്കുറിച്ച തനിക്കറിയില്ല. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കസ്റ്റംസില്‍ വിളിച്ചത്.

ഒളിവിലിരുന്നാണ് സ്വപ്നയുടെ വിശദീകരണം. എന്റെയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിലെത്തിച്ചു. ഡിപ്ലോമാറ്റുകളുടെ നിര്‍ദേശപ്രകാരമാണ് ഇടപെട്ടത്. ഒളിവില്‍ പോയത് ഭയം കാരണമാണ്. മുഖ്യമന്ത്രിയെയോ മറ്റ് മന്ത്രിമാരെയും ഇത് ബാധിക്കില്ല. എല്ലാ മന്ത്രിമാരുമായും ഞാന്‍ സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോടും മന്ത്രിമാരുമായും ഇടപട്ടത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രം. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പിന്നില്‍ എന്താണ് നടന്നത് എന്നാണ് നിങ്ങള്‍ അന്വേഷിക്കേണ്ടത്– ഓഡിയോ സന്ദേശത്തില്‍ അവര്‍ പറഞ്ഞു.

തന്റെ കുടുംബം നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും സ്വപ്ന സുരേഷ്. മുഖ്യൻമാരോട് കൂടി താൻ നിശാക്ലബ്ബുകളിൽ കറങ്ങി നടക്കുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് എവിടെയാണ് നിശാ ക്ലബ്ബുള്ളത്? ഒരാളുടെ കൂടെയെങ്കിലും നിശാക്ലബ്ബിലുള്ളത് കാണിക്കാമോ? തനിക്ക് ആരുമായും വഴിവിട്ട ബന്ധമില്ലെന്നും സ്വപ്ന പറയുന്നു.

മുഖ്യമന്ത്രിയുമായോ ഐടി സെക്രട്ടറിയുമായോ സ്പീക്കറുമായോ ബന്ധമില്ല. ഔദ്യോഗിക കാര്യങ്ങൾക്കായി എല്ലാ മന്ത്രിമാരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ആരുമായും വഴിവിട്ട ബന്ധം തനിക്കില്ലെന്നും അവർ ആവർത്തിക്കുന്നു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നു. മാധ്യമങ്ങൾ ആർക്കുവേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഇത് നല്ലതല്ലെന്നും അവർ ആവർത്തിക്കുന്നു.

എല്ലാ മന്ത്രിമാരോടും സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ വീട്ടിൽ പോയിട്ടില്ല. തന്നെ ക്രിമിനലും വലിയ തട്ടിപ്പുകാരിയുമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും അവർ ആരോപിക്കുന്നു. ആരെങ്കിലും പറയുന്നത് കേട്ട് താൻ കീഴടങ്ങില്ലെന്നും അവർ ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

Anweshanam
www.anweshanam.com