തിരുവനന്തപുരം പാളയത്ത് കള്ളവോട്ടിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം പാളയത്ത് കള്ളവോട്ടിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരം പാളയത്ത് കള്ളവോട്ടിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍. യുഡിഎഫ് പരാതിയെ തുടര്‍ന്നാണ് നടപടി. എല്‍ഡിഎഫ് പ്രവര്‍ത്തകനാണ് കള്ളവോട്ടിന് ശ്രമിച്ചതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ പഞ്ചായത്തില്‍ ഒരു സ്ത്രീയുടെ വോട്ട് മറ്റാരോ കള്ളവോട്ട് ചെയ്തതായി പരാതി. ചെങ്ങഴിയോട് വാര്‍ഡില്‍ രണ്ടാം നമ്ബര്‍ ബൂത്തില്‍ ഓമന എന്ന വോട്ടറുടെ വോട്ടാണ് മറ്റാരോ ചെയ്തത്. ഇവര്‍ക്ക് പിന്നീട് പ്രത്യേക ബാലറ്റ് നല്‍കി വോട്ടു ചെയ്യിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com