
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ വന്‍ കള്ളനോട്ട് വേട്ട. ഏഴര ലക്ഷം രൂപയുടെ കള്ള നോട്ടുമായി മൂന്നു പേരെ വര്‍ക്കല പൊലീസ് പിടികൂടി. ആഷിക് ഹുസൈന്, ഷംനാദ്, ശ്രീകുമാര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കള്ളനോട്ട് അച്ചടിക്കുന്ന ഉപകരണങ്ങളും ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലകളിലാണ് ഇവര്‍ കള്ളനോട്ട് നല്കി തട്ടിപ്പ് നടത്തിയിരുന്നത്.