സ്വപ്നയ്ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനം

അതേസമയം, ഒരു ലക്ഷം രൂപയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാന്‍ സ്വപ്ന നല്‍കിയത്.
സ്വപ്നയ്ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനം

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനമെന്ന് വ്യക്തമാക്കി പൊലീസ്. ദേവ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന പേരിലുള്ള സ്ഥാപനമാണ് സ്വപ്നയ്ക്ക് വ്യാജ ബി.കോം സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതിന് സഹായിച്ചത് തിരുവനന്തപുരം തൈക്കാടുള്ള വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനമെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ഒരു ലക്ഷം രൂപയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാന്‍ സ്വപ്ന നല്‍കിയത്. ഡോ. ബാബ സാഹിബ് സര്‍വകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് സ്വപ്നയ്ക്ക് ലഭിച്ചത്. ഇത് മുംബൈയിലാണ് സ്ഥിതി ചെയ്യുന്നത്. 2017ല്‍ ആണ് സ്വപ്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്ന സ്പേസ് പാര്‍ക്കില്‍ ജോലി നേടിയതെന്നും വിവരം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com