ഫൈസൽ ഫരീദ്‌ തൃശൂര്‍ പുത്തന്‍പീടിക സ്വദേശി; എന്‍ഐഎ
Kerala

ഫൈസൽ ഫരീദ്‌ തൃശൂര്‍ പുത്തന്‍പീടിക സ്വദേശി; എന്‍ഐഎ

കൊച്ചിയിലാണ് ഫൈസല്‍ താമസിക്കുന്നതെന്നായിരുന്നു നേരത്തെ എന്‍ഐഎ കോടതിയെ അറിയിച്ചത്.  

By News Desk

Published on :

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ഫൈസൽ ഫരീദ്‌ തൃശൂര്‍ പുത്തന്‍പീടിക സ്വദേശിയാണെന്ന് എന്‍ഐഎ. ഫൈസൽ ഫരീദ്​, തൈപ്പറമ്പിൽ, പുത്തൻപീടിക, തൃശൂർ എന്നാണ്​ പുതുതായി നൽകിയ വിലാസം. കൊച്ചിയിലാണ് ഫൈസല്‍ താമസിക്കുന്നതെന്നായിരുന്നു നേരത്തെ എന്‍ഐഎ കോടതിയെ അറിയിച്ചത്.

പേരിലെ സാദൃശ്യംകൊണ്ട്​ വ്യാജ പ്രചരണത്തിന്​ വിധേയനായെന്ന്​ ചൂണ്ടിക്കാട്ടി നേരത്തേ മാധ്യമങ്ങൾക്ക്​ മുമ്പിൽ എത്തിയ വ്യക്തിയുടെ വിലാസം തന്നെയാണോ ഇതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇയാളുടെ പേര്​ ഫൈസൽ ഫരീദ്​ എന്നാണെങ്കിലും തൃശൂർ മൂന്നു പീടിക സ്വദേശിയാണ്​.

പ്രചരിക്കുന്നത് തന്റെ ചിത്രമാണെങ്കിലും കള്ളക്കടത്തുമായി തനിക്ക് ബന്ധമില്ല. ദുബായില്‍ ബിസിനസ് ചെയ്യുകയാണ് താന്‍. ഈ സംഭവത്തെക്കുറിച്ച് വാര്‍ത്തകളില്‍ മാത്രമാണ് കാണുന്നത്. തന്റെ പേരില്‍ പ്രചരിക്കുന്നത് നൂറു ശതമാനവും വ്യാജമായ കാര്യമാണെന്നും പ്രതികളായ ആരെയും പരിചയമില്ലെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.

Anweshanam
www.anweshanam.com