സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവിനെതിരെ കോണ്‍ഗ്രസ്
Kerala

സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവിനെതിരെ കോണ്‍ഗ്രസ്

മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് സജീഷ് ഫേസ്ബക്കില്‍ കുറിച്ച പോസ്റ്റിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധം

News Desk

News Desk

കോഴിക്കോട്: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ പിന്തുണച്ചും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ചും സിസ്റ്റർ ലിനിയുടെ ഭർത്താവ് കുറിച്ച ഫെയ്സ്ബുക് പോസ്റ്റിനെതിരെ കോണ്‍ഗ്രസ്. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

കോവിഡ് രാജകുമാരിയാകാൻ ശൈലജ ടീച്ചർ ശ്രമിക്കുന്നുവെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിന് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കം. നിപ കാലത്തെ സംഭവങ്ങൾ ഓർത്ത് സജീഷ് പങ്കുവച്ച കുറിപ്പിൽ മുല്ലപ്പള്ളിയെ വിമര്‍ശിച്ചുകൊണ്ടുള്ള ഭാഗങ്ങളാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.

ഒരു അതിഥി റോളിൽ പോലും തങ്ങളുടെ കുടുംബത്തിന്റെ ദു:ഖത്തിൽ മുല്ലപ്പള്ളി പങ്കുചേർന്നില്ലെന്നും എന്നാൽ കുടുംബാംഗത്തെ പോലെ ആരോഗ്യമന്ത്രി ഒപ്പം നിന്നുവെന്നുമാണ് സജീഷ് പോസ്റ്റിൽ പറഞ്ഞത്. പ്രതിസന്ധികളിൽ തളർന്നു വീണവരുടെ കുടുംബത്തെയും, അതിജീവിച്ചവരെയും ചേർത്ത്‌ നിർത്തി ടീച്ചർ സഹജീവി സ്നേഹത്തിന്റെ ജീവിക്കുന്ന ചിത്രമാണ്‌ വരച്ചുകാട്ടിയതെന്നും സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

Anweshanam
www.anweshanam.com