
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നല്‍കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഷീല്‍ഡ് വാങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അനുമതി നല്കി. ഷീല്‍ഡ് വാങ്ങുന്നതിനായി സ്കൂള്‍ ഗ്രാന്റില്‍ നിന്നും പ്രിന്‍സിപ്പല്‍മാര്‍ക്ക് പണം വിനിയോഗിക്കാം. മാര്‍ച്ചില്‍ അടച്ച സ്കൂളുകള്‍ ജനുവരി ആദ്യത്തിലാണ് ഭാഗികമായി തുറന്നത്.