കോവിഡ് തകർത്ത ജീവിതങ്ങള്‍ക്ക് കൈത്താങ്ങുമായി ഫെയ്സ് ഫൗണ്ടേഷൻ
Kerala

കോവിഡ് തകർത്ത ജീവിതങ്ങള്‍ക്ക് കൈത്താങ്ങുമായി ഫെയ്സ് ഫൗണ്ടേഷൻ

By News Desk

Published on :

കൊച്ചി: കോവിഡ് തകർത്ത ജീവിതങ്ങള്‍ക്ക് കൈത്താങ്ങുമായി ഫെയ്സ് ഫൗണ്ടേഷൻ. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലെ ഒരു വീട്ടിലാണ് ഇവര്‍ സഹായം എത്തിച്ചത്.

കൊച്ചിയിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഗൃഹനാഥൻ ഹൃദ്രോഗം മൂലം കിടപ്പിലായി. ഇദ്ദേഹത്തിന്റെ ഭാര്യ വ്യവസായ മേഖലയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഈ കമ്പനി അടച്ച് പൂട്ടിയതിനെ തുടര്‍ന്ന്‍ ഇവര്‍ക്ക് നാല് മാസമായി തൊഴിലില്ല.

വാടക വീട്ടിലാണ് ഇവരുടെ താമസം. വിദ്യാർത്ഥികളായ രണ്ടു പെൺകുട്ടികൾ ആണ് ഇദ്ദേഹത്തിന്. ജീവിതം വഴിമുട്ടി നിൽക്കുന്ന ഇത്തരം കുടുംബങ്ങൾക്ക് ആശ്യാസമെത്തിക്കുകയാണ് ഫെയ്സ് ടീം.

സംഗീത സംവിധായകൻ ശ്രീ സൈഗാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിയതെന്ന് ഫെയ്സ് ഫൗണ്ടേഷൻ പറയുന്നു.

Anweshanam
www.anweshanam.com