
കണ്ണൂര്‍: പയ്യന്നൂരിലെ എടാട്ടില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം. വൈകിട്ട് നാലരയോടെയാണ് സംഭവം. പടക്കനിര്‍മ്മാണശാല പൂര്‍ണമായും തകര്‍ന്നു. സ്ഫോടനത്തില്‍ 65 വയസുകാരി ചന്ദ്രമതിയ്ക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയത്ത് 9 തൊഴിലാളികള്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായിരുന്നുവെന്നാണ് വിവരം. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ കെടുത്തി.