ജനവിധി മാനിക്കുന്നു; പ്ര​തീ​ക്ഷി​ച്ച സീ​റ്റു​ക​ളി​ല്‍ ജ​യി​ക്കാ​നാ​യി​ല്ല: കെ ​സു​രേ​ന്ദ്ര​ന്‍

സിപിഎമ്മിനെതിരെയും അഴിമതിയ്‌ക്കെതിരെയും പോരാട്ടം തുടരുമെന്നും സുരേന്ദ്രൻ പറഞ്ഞു
ജനവിധി മാനിക്കുന്നു; പ്ര​തീ​ക്ഷി​ച്ച സീ​റ്റു​ക​ളി​ല്‍ ജ​യി​ക്കാ​നാ​യി​ല്ല: കെ ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​ന​വി​ധി​യെ ത​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും മാനിക്കുന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ സു​രേ​ന്ദ്ര​ന്‍. ഭരണ തുടർച്ച നേടിയ പിണറായി സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കും. പ്രതീക്ഷിച്ച സീറ്റുകളിൽ വിജയിക്കാൻ സാധിച്ചിട്ടില്ല. വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ ധ്രുവീകരണത്തിനുള്ള നീക്കം നടന്നു. പാലക്കാടും, കഴക്കൂട്ടത്തും മുസ്ലീം ധ്രുവീകരണം നടന്നു. കഴക്കൂട്ടത്ത് മുസ്ലിം വോട്ടുകൾ കടകംപള്ളിയ്ക്ക് ലഭിച്ചെന്നും സുരേന്ദ്രൻ പ്രതികരിച്ചു.

നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​ക സീ​റ്റ് ന​ഷ്ട​മാ​യെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ പ്ര​തി​പ​ക്ഷ​മാ​യി തു​ട​ര്‍​ന്നും മു​മ്പോ​ട്ട് പോ​കും. എ​ന്നാ​ല്‍ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും മു​സ്‌​ലിം വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ ധ്രു​വീ​ക​ര​ണ​ത്തി​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​ത്. എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ന്‍റെ പ്ര​ക​ട​നം സം​ബ​ന്ധി​ച്ച്‌ വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി ശ​ക്ത​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യെ​ന്ന നി​ല​പാ​ടാ​കും സ്വീ​ക​രി​ക്കു​ക.

മ​ഞ്ചേ​ശ്വ​ര​ത്ത് ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ​തി​നേ​ക്കാ​ള്‍ പ​തി​നാ​യി​രം വോ​ട്ടു​ക​ള്‍ അ​ധി​കം നേ​ടി​യി​ട്ടും എ​ഴു​നൂ​റോ​ളം വോ​ട്ടു​ക​ള്‍​ക്ക് തോ​റ്റു. പാ​ല​ക്കാ​ട് ഇ.​ശ്രീ​ധ​ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ മു​സ്‌​ലിം വോ​ട്ട​ര്‍​മാ​ര്‍ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്തു​വെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.

തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ശക്തമായ മുന്നേറ്റം നടത്താൻ എൻഡിഎയ്ക്ക് കഴിഞ്ഞു. ജനങ്ങളുടെ വിഷയം മാത്രമാണ് തെരഞ്ഞെടുപ്പിലുടനീളം ചർച്ച ചെയ്തത്. ജനങ്ങൾക്കിടയിൽ ഇനിയും ശക്തമായ പ്രതിപക്ഷമായി തുടരും. സിപിഎമ്മിനെതിരെയും അഴിമതിയ്‌ക്കെതിരെയും പോരാട്ടം തുടരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com