ക്വാറന്റീന്‍ ലംഘിച്ച പ്രവാസിയെ പിടികൂടി
Kerala

ക്വാറന്റീന്‍ ലംഘിച്ച പ്രവാസിയെ പിടികൂടി

ജില്ലയില്‍ ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയയാളെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഓടിച്ചിട്ടു പിടികൂടി.

By News Desk

Published on :

പത്തനംതിട്ട: ജില്ലയില്‍ ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയയാളെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഓടിച്ചിട്ടു പിടികൂടി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംക്ഷനില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇയാള്‍ മൂന്നു ദിവസം മുന്‍പ് ദുബായില്‍ നിന്നെത്തിയതാണ്. മാസ്‌ക് ശരിയായി ധരിക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ ദുബായില്‍ നിന്നെത്തിയതാണെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അറിയാന്‍ കഴിഞ്ഞത്.

ഇതോടെ പിപിഇ കിറ്റ് അണിഞ്ഞ് ആരോഗ്യപ്രവര്‍ത്തകരെത്തി ഇയാളെ പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ വഴങ്ങാതെ കുതറി ഓടി. പിന്നീട് കൂടുതല്‍ പൊലീസെത്തിയാണ് ഇയാളെ പിടികൂടിയത്. കോഴഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ സഞ്ചാരപാത വ്യക്തമല്ല. പ്രദേശം അണുവിമുക്തമാക്കി.

Anweshanam
www.anweshanam.com