മുന്‍ എംഎല്‍എ എം. നാരായണന്‍ കോവിഡ് ബാധിച്ച് അന്തരിച്ചു

മുന്‍ എംഎല്‍എ എം. നാരായണന്‍ കോവിഡ് ബാധിച്ച് അന്തരിച്ചു

ദീര്‍ഘകാലം സിപിഐഎം ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. രണ്ടു തവണ കുഴല്‍മന്ദം എംഎല്‍എയായി

കൊച്ചി: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എം. നാരായണന്‍ കോവിഡ് ബാധിച്ച് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവില്‍ ചികിത്സയിലായിരുന്നു.

രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് എറണകുളത്തെ ആശുപത്രിയിലേക്ക് ശനിയാഴ്ച്ച രാത്രിയോടെ മാറ്റി. ഇന്ന് രാവിലെ അഞ്ചോടെയാണ് മരിച്ചത്.

ദീര്‍ഘകാലം സിപിഐഎം ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. രണ്ടു തവണ കുഴല്‍മന്ദം എംഎല്‍എയായി. നിലവില്‍ കുഴല്‍മന്ദം സിപിഎം ഏരിയ കമ്മിറ്റിയംഗമാണ്. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമാണ്.

Related Stories

Anweshanam
www.anweshanam.com