ഓൺലൈൻ തട്ടിപ്പിന് ഇരയായി;പരാതി നൽകിയിട്ടും നടപടിയില്ല: മുൻ ഡി ജി പി ആർ ശ്രീലേഖ

ചെറിയ തുകയെങ്കിലും നിയമവിരുദ്ധമായി തട്ടിയെടുത്തതിനാലാണ് പരാതി നൽകിയതെന്നും അവർ പറഞ്ഞു. തന്റെ പരാതി പോലീസ് പാടെ അവഗണിക്കുകയാണ്.
ഓൺലൈൻ തട്ടിപ്പിന് ഇരയായി;പരാതി നൽകിയിട്ടും നടപടിയില്ല:  മുൻ ഡി ജി പി ആർ ശ്രീലേഖ

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിന് ഇരയായി പണം പോയ പരാതി അറിയിച്ചിട്ടും പോലീസ് ഇതുവരെ യാതൊരു നടപടിയും എടുത്തില്ലെന്ന് മുൻ ഡി ജി പി ആർ ശ്രീലേഖ. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

1700 രൂപയാണ് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്. ചെറിയ തുകയെങ്കിലും നിയമവിരുദ്ധമായി തട്ടിയെടുത്തതിനാലാണ് പരാതി നൽകിയതെന്നും അവർ പറഞ്ഞു. തന്റെ പരാതി പോലീസ് പാടെ അവഗണിക്കുകയാണ്.

മുൻപ് നാല് തവണ ഇതേ പോലീസ് സ്റ്റേഷനിൽ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ കേസുകൾ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന കാരണത്തിൽ തള്ളുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com