കോവിഡ് പോസറ്റീവായാലും പരീക്ഷയെഴുതാം; ക്രമീകരണമൊരുക്കി പിഎസ് സി

പരീക്ഷാ കേന്ദ്രങ്ങളില്‍ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലന്‍സില്‍ ഇരുന്ന് പരീക്ഷയെഴുതണം.
കോവിഡ് പോസറ്റീവായാലും പരീക്ഷയെഴുതാം;
ക്രമീകരണമൊരുക്കി 
പിഎസ് സി

തിരുവനന്തപുരം : കൊവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷയെഴുതാനുള്ള സാഹചര്യമൊരുക്കി പബ്ലിക് സര്‍വീസ് കമ്മീഷന്‍. പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങളും സജ്ജീകരണങ്ങളുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി പ്രത്യേക മാനദണ്ഡങ്ങളും പി എസ് സി പുറത്തിറക്കി.

1. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം മുന്‍കൂട്ടി അപേക്ഷ നല്‍കണം.
2. പരീക്ഷ എഴുതാന്‍ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ സമ്മതപത്രം, കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
3. ഉദ്യോഗാര്‍ഥികള്‍ ആരോഗ്യ പ്രവര്‍ത്തകനൊപ്പം മെഡിക്കല്‍ ആംബുലന്‍സില്‍ എത്തണം. എങ്കില്‍ മാത്രമേ പരീക്ഷയെഴുതാന്‍ അനുവാദം നല്‍കൂ.
4. കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലന്‍സില്‍ ഇരുന്ന് പരീക്ഷയെഴുതണം.
5. ഉദ്യോഗാര്‍ഥിയെ തിരിച്ചറിയുന്നതിന് ഹാള്‍ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രവും ഹാജരാക്കണം.
6. ക്വാറന്റൈനില്‍ കഴിയുന്ന ഉദ്യോഗാര്‍ഥികള്‍ അത് വ്യക്തമാക്കി കൊണ്ട് വെള്ളപേപ്പറില്‍ തയാറാക്കിയ സത്യവാങ്മൂലം ചീഫ് സൂപ്രണ്ടിന് നല്‍കണം.
7. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പരീക്ഷയെഴുതാന്‍ എത്തുന്നവര്‍ പരീക്ഷ കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ തിരികെ പോകുമെന്ന സത്യവാങ്മൂലം പി എസ് സിക്ക് നല്‍കണം.

Related Stories

Anweshanam
www.anweshanam.com