ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ​യും നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളും കോ​വി​ഡ് ക്ല​സ്റ്റ​റാ​യി പ്ര​ഖ്യാ​പി​ച്ചു

ഇതോടെ കോട്ടയം ജില്ലയില്‍ ആകെ അഞ്ചു കോവിഡ് ക്ലസ്റ്ററുകളായി
ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ​യും നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളും കോ​വി​ഡ് ക്ല​സ്റ്റ​റാ​യി പ്ര​ഖ്യാ​പി​ച്ചു

കോട്ടയം: സംസ്ഥാനത്ത് ഒരു കോവിഡ് ക്ലസ്റ്റര്‍ കൂടി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. ഏറ്റുമാനൂര്‍ നഗരസഭയും കാണക്കാരി, അയര്‍ക്കുന്നം, മാഞ്ഞൂര്‍,അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ് പുതിയ ക്ലസ്റ്റര്‍.

ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ കലക്ടര്‍ എം. അഞ്ജന ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതോടെ ജില്ലയില്‍ ആകെ അഞ്ചു കോവിഡ് ക്ലസ്റ്ററുകളായി. പാറത്തോട്, പള്ളിക്കത്തോട്-ചിറക്കടവ്, പായിപ്പാട്, ചങ്ങനാശേരി എന്നിവയാണ് നിലവിലുണ്ടായിരുന്ന ക്ലസ്റ്ററുകള്‍.

Related Stories

Anweshanam
www.anweshanam.com