സെക്രട്ടേറിയറ്റിനു മുന്‍പിലെ സമരം പ്രഹസനം: മന്ത്രി ഇ പി ജയരാജൻ

അതേസമയം 20ന് മുൻപ് തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പറഞ്ഞു
സെക്രട്ടേറിയറ്റിനു മുന്‍പിലെ സമരം പ്രഹസനം: മന്ത്രി ഇ പി ജയരാജൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ റാങ്ക്ഹോൾഡർമാരുടെ സമരം പ്രഹസനവും അഭിനയവുമാണെന്ന് വിമർശിച്ച് മന്ത്രി ഇ പി ജയരാജൻ. അ​വി​ടെ വ​ന്ന് സ​മ​രം ചെ​യ്യു​ന്ന​വ​രൊ​ന്നും പി​എ​സ്‌​സി ലി​സ്റ്റി​ല്‍ ഉ​ള്ള​വ​രൊ​ന്നു​മ​ല്ല. കോ​ണ്‍​ഗ്ര​സി​ന്‍റെ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ക​രാ​ണ് അ​വ​ര്‍. ഇ​തെ​ല്ലാം പ്ര​ഹ​സ​ന​മാ​ണ്. ഇ​വി​ടെ മ​ണ്ണെ​ണ്ണ​യും പെ​ട്രോ​ളും കൊ​ണ്ടു​ന​ട​ന്നി​ട്ടൊ​ന്നും ഒ​രു കാ​ര്യ​വു​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഈ നിയമന കാര്യങ്ങളില്‍ ഒരു ശരിയായ മാനദണ്ഡം അനുസരിച്ചു മാത്രമേ നിയമനം നടത്താന്‍ പാടുള്ളൂ. ആ നിയമനങ്ങളും വ്യവസ്ഥകളും ലംഘിച്ച് നടത്തിയതിന്റെ ഫലമാണ് നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം. പക്ഷെ അവര്‍ ജോലി നേടിയിട്ട് പത്തും പതിനഞ്ചും ഇരുപതും കൊല്ലമായി. അവരെ ഇനിയും വഴിയാധാരമാക്കണോ. അവര്‍ ഈ കേരളീയരല്ലെ, അവര്‍ തൊഴില്‍രഹിതരല്ലേ. അവര്‍ വിദ്യാസമ്പന്നരല്ലേ. അവരെ എല്ലാം നിയമിച്ചതല്ലേ. അവര്‍ കയറും കെട്ടിയിറങ്ങി ജോലി ചെയ്യുന്നവരല്ലല്ലോ. നേരെ നിയമിക്കപ്പെട്ടിട്ട് ജോലി ചെയ്യുന്നവരല്ല. ശമ്പളം വാങ്ങി ജീവിച്ചു കൊണ്ടിരിക്കുന്നവരല്ലേയെന്നും മന്ത്രി ചോദിച്ചു.

അതേസമയം 20ന് മുൻപ് തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പറഞ്ഞു. ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി സംസ്ഥാനവ്യാപകമായ നടന്ന മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com