സര്‍ക്കാരിന് തിരിച്ചടി: നിയമസഭാ കയ്യാങ്കളി കേസില്‍ ഇപി ജയരാജനും കെടി ജലീലും നേരിട്ട് ഹാജരാകണം

പൊതുമുതല്‍ നശിപ്പിച്ചത് അടക്കമുള്ള കേസാണ് ഇരുവര്‍ക്കുമെതിരെ ഉള്ളത്.
സര്‍ക്കാരിന് തിരിച്ചടി: നിയമസഭാ കയ്യാങ്കളി കേസില്‍ ഇപി ജയരാജനും കെടി ജലീലും നേരിട്ട് ഹാജരാകണം

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസില്‍ ഇപി ജയരാജനും കെടി ജലീലും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. മന്ത്രിമാര്‍ ഹാജരാകണമെന്ന വിചാരണക്കോടതിയുടെ നിര്‍ദേശം സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. വിഷയത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു കോടതി നിലപാട്. പൊതുമുതല്‍ നശിപ്പിച്ചത് അടക്കമുള്ള കേസാണ് ഇരുവര്‍ക്കുമെതിരെ ഉള്ളത്.

അതേസമയം, കേസ് റദ്ദാക്കാനാവില്ലെന്ന വിചാരണക്കോടതിയുടെ ഉത്തരവിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.

2015 ല്‍ കെഎംമാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെയുണ്ടായ കയ്യാങ്കളിയില്‍ രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നായിരുന്നു കേസ്. മന്ത്രിമാരായ ഇപി ജയരാജന്‍ കെടി ജലീല്‍ , വി ശിവന്‍കുട്ടി അടക്കം ആറ് ഇടതുനേതാക്കളാണ് കേസിലെ പ്രതികള്‍.

Related Stories

Anweshanam
www.anweshanam.com