സ്വർണ്ണകള്ളക്കടത്ത് കേസ്; ഇന്ന് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും
Kerala

സ്വർണ്ണകള്ളക്കടത്ത് കേസ്; ഇന്ന് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും

രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരകാനാണ് ഇഡി നോട്ടീസ്.

News Desk

News Desk

കൊച്ചി: സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇന്ന് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരകാനാണ് നോട്ടീസ്. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനകൾ ചെയ്തിരുന്ന UAFX കമ്പനി, ബിനീഷിന്‍റെ പേരിൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

രണ്ടാഴ്ച മുൻപാണ് മലയാളിയായ അനൂപ് മുഹമ്മദ് ഉൾപ്പെട്ട മയക്ക് മരുന്ന് റാക്കറ്റ് ബംഗളൂരിവിൽ പിടിയിലായത്. ബിനീഷ് തന്‍റെ ഹോട്ടൽ തുടങ്ങാൻ 6ലക്ഷം രൂപ സഹായിച്ചിട്ടുണ്ടെന്ന് അനൂപ് മൊഴി നല്‍കിയിരുന്നു. പിന്നീട് ബംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ്സ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത വിവരവും പുറത്ത് വന്നു. ഇത് അനധികൃത പണം ഇടപാടുകൾക്ക് വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനമെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിംഗ് പേയ്മെന്‍റുകൾക്കായി ചുമതലപ്പെടുത്തിയിരുന്ന UAFX എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയർന്നു. ഇതിന്‍റെ ഉടമ അബ്ദുൽ ലത്തീഫ് ബിനീഷിന്‍റെ ബിനാമിയാണെന്നാണ് ആരോപണം. ഈ കമ്പനിയെ കോൺസുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിനീഷിനെ വിശദമായി ചോദ്യം ചെയ്യാനായി ഇൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് വിളിച്ച് വരുത്തുന്നത്.

Anweshanam
www.anweshanam.com