നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി
Kerala

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

പ്രതികളുടെ ഒരു കോടി 84 ലക്ഷം രൂപ വില വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.

News Desk

News Desk

കോഴിക്കോട്: 2013ലെ നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ ഒരു കോടി 84 ലക്ഷം രൂപ വില വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. വീട്, അപ്പാര്‍ട്ട്‌മെന്റ്, ഭൂമി സ്ഥിരി നിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്.

ടി കെ ഫായിസിന്റെ ഭാര്യ പി സി ശബ്‌നയുടെ വടകരയിലെ വീട്, മറ്റൊരു പ്രതി അഷ്‌റഫ്, സഹോദരന്‍ സുബൈര്‍, പങ്കാളി അബ്ദുള്‍ റഹിമെന്ന തങ്ങള്‍സ് റഹിം എന്നിവരുടെ പേരിലുള്ള കോഴിക്കോട്ടെ ഫ്‌ലാറ്റും സ്ഥലവുമാണ് കണ്ട് കെട്ടിയത്. ട്വിറ്ററിലൂടെയാണ് ഇഡി ഇക്കാര്യം അറിയിച്ചത്.

Anweshanam
www.anweshanam.com