
കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കരാറില്‍ നിന്ന് പിന്മാറിയത് കള്ളം കയ്യോടെ പിടികൂടിയപ്പോഴാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാന്‍ ആര്‍ജവമില്ലാത്തത് കൊണ്ടാണ് ഇത്തരം ഒരു നീക്കമുണ്ടായതെന്നും ഇഎംസിസിയുമായി എന്തിനാണ് രഹസ്യ കരാറുണ്ടാക്കിയതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, സാധാരണക്കാരന്റെ കൈയ്യിലേക്ക് പണമെത്തിക്കുകയാണ് ന്യായ് പദ്ധതിയിലൂടെ യുഡിഎഫ് ഉദ്ദേശിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാരിന്റെ ദാനമായിട്ടല്ല പദ്ധതി നടപ്പാക്കുക. പരിചയ സമ്പന്നരും ചെറുപ്പക്കാരെയും ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസിന്റ സ്ഥാനാര്‍ത്ഥി പട്ടികയെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനം തുടരുകയാണ്. സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവാദം നടത്തി.