ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കിയെന്ന് സര്‍ക്കാര്‍

ധാരണാപത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് രേഖകള്‍ പുറത്തുവന്നത്
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായുള്ള ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ നിന്ന് പിന്മാറിയത് സര്‍ക്കാര്‍. ഇഎംസിസിയുമായി ഒപ്പിട്ട 5000 കോടിയുടെ ധാരണപത്രം റദ്ദാക്കിയത് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നതിന് തെളിവുകള്‍ പുറത്തുവന്നു. കഴിഞ്ഞ മാസം 24 ന് ധാരണാപത്രം റദ്ദാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നും 26 ന് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയെന്നുമാണ് വിശദീകരണം.

ധാരണാപത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് രേഖകള്‍ പുറത്തുവന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28ന് അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ ഇഎംസിസിയുമായി ഒപ്പിട്ട ധാരാണപത്രമാണ് റദ്ദാക്കിയത്. കെഎസ്‌ഐഡിസി എംഡി രാജമാണിക്യമാണ് ധാരണാപത്രം റദ്ദാക്കി കൊണ്ടുള്ള ഉത്തരവിറക്കിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് കരാര്‍ റദ്ദാക്കാന്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചത്. കെ.എസ്.ഐ.എന്‍.സിയും ഇം.എം.സി.സിയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടതിനെ കുറിച്ച്‌ അറിയില്ലെന്നായിരുന്നു ഇതുസംബന്ധിച്ച്‌ സര്‍ക്കാരിന്റെ നിലപാട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com