11 ജീവനക്കാര്‍ക്ക് കൂടി കോവിഡ്: ആശങ്കയില്‍ പാലിയേക്കര ടോള്‍ പ്ലാസ

ഇന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
11 ജീവനക്കാര്‍ക്ക് കൂടി കോവിഡ്: ആശങ്കയില്‍ പാലിയേക്കര ടോള്‍ പ്ലാസ

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ 11 ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. നേരത്തെ 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യവിഭാഗം മുഴുവന്‍ ജീവനക്കാരുടെയും പരിശോധന നടത്തിയത്.

വൈറസ് ബാധ സ്ഥിരീകരിച്ചവരും സമ്പര്‍ക്ക പട്ടികയിലുളളവരും ഉടന്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ജില്ല ആരോഗ്യവിഭാഗം അറിയിച്ചു. അതേസമയം 11 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ടോള്‍ പ്ലാസ അടച്ചിടണണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രവര്‍ത്തകര്‍ ടോള്‍ പിരിക്കുന്നത് തടഞ്ഞ് വാഹനങ്ങള്‍ കടത്തി വിട്ടു.

Related Stories

Anweshanam
www.anweshanam.com