അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു
Kerala

അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു

അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്താണ് കുട്ടിക്കൊമ്പനെ അവശനിലയില്‍ ആദ്യം കണ്ടെത്തിയത്.

By News Desk

Published on :

പാലക്കാട്: അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്താണ് കുട്ടിക്കൊമ്പനെ അവശനിലയില്‍ ആദ്യം കണ്ടെത്തിയത്. വായില്‍ ഗുരുതര പരിക്കേറ്റ് അവശ നിലയിലായിരുന്നതിനാല്‍ കൊമ്പന് ദിവസങ്ങളായി ഭക്ഷണമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏകദേശം അഞ്ച് വയസുള്ള കുട്ടിക്കൊമ്പന് എങ്ങനെയാണ് പരിക്ക് പറ്റിയത് എന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി വനം വകുപ്പ് അറിയിച്ചു.

Anweshanam
www.anweshanam.com