'പിആര്‍ഡി ലൈവിലൂടെ' തെരഞ്ഞെടുപ്പ് ഫലം തല്‍സമയം അറിയാം

25 ലക്ഷം പേരാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പിആര്‍ഡി ലൈവ് ആപ്പിലൂടെ അറിഞ്ഞത്.
'പിആര്‍ഡി ലൈവിലൂടെ' തെരഞ്ഞെടുപ്പ് ഫലം തല്‍സമയം അറിയാം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മൊബൈല്‍ ആപ്പിലൂടെ അറിയാം. 'പിആര്‍ഡി ലൈവ്' എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഫലം തല്‍സമയം അറിയാനാകുക. വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള ലീഡ് നില തടസ്സങ്ങളില്ലാതെ അറിയാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

സംസ്ഥാന, ജില്ലാ, കോര്‍പറേഷന്‍, നഗരസഭ, ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് തലത്തില്‍ സീറ്റുകളുടെ എണ്ണവും ലീഡു നിലയും ആപ്പിലൂടെ അറിയാനാകും. തിരക്കുകൂടിയാലും ആപ്പില്‍ ഫലങ്ങളറിയുന്നതിന് തടസ്സം വരാതിരിക്കാന്‍ ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.

25 ലക്ഷം പേരാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പിആര്‍ഡി ലൈവ് ആപ്പിലൂടെ അറിഞ്ഞത്. പിആര്‍ഡി ലൈവ് ആപ്പ് ഗൂഗിള്‍ പ്ളേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com