തെരഞ്ഞെടുപ്പു പരാതികള്‍ നിരീക്ഷകരെ അറിയിക്കാം...

കോവളം ഗസ്റ്റ് ഹൗസില്‍ ദിവസവും രാവിലെ 11.30 മുതല്‍ 12.30 വരെ ഇതിനുള്ള സൗകര്യമുണ്ടാകും.
തെരഞ്ഞെടുപ്പു പരാതികള്‍ നിരീക്ഷകരെ അറിയിക്കാം...

തിരുവനന്തപുരം: കോവളം, നേമം നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു നിരീക്ഷകനായ ശുശീല്‍ ശര്‍വനെ നേരിട്ട് അറിയിക്കാം. കോവളം ഗസ്റ്റ് ഹൗസില്‍ ദിവസവും രാവിലെ 11.30 മുതല്‍ 12.30 വരെ ഇതിനുള്ള സൗകര്യമുണ്ടാകും. 9188619389 എന്ന മൊബൈല്‍ നമ്പറിലും gen.ob.5.tvm@gmail.com എന്ന ഇ-മെയിലിലും പരാതി അറിയിക്കാവുന്നതാണ്.

കഴക്കൂട്ടം, ചിറയിന്‍കീഴ് മണ്ഡലങ്ങളിലെ പൊതു നിരീക്ഷകനായ എച്ച്.കെ. ശര്‍മയെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാരിതകളും നിര്‍ദേശങ്ങളും മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും അറിയിക്കുന്നതിന് 9188619386 എന്ന നമ്പറില്‍ ബന്ധപ്പെടണം. വാട്സ് ആപ്പ് മുഖേനയും അറിയിക്കാം. ഇ-മെയില്‍ - gen.ob.2.tvm@gmail.com

No stories found.
Anweshanam അന്വേഷണം
www.anweshanam.com