
കൊച്ചി: തലശേരിയിലെയും ഗുരുവായൂരിലെയും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തില്‍ കോടതിയില്‍ ഹര്‍ജി നല്‍കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്.
ഗുരുവായൂരിലെ സ്ഥാനാർത്ഥിയുടെ ഹർജിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്തു. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നും, വിജ്ഞാപനം വന്ന ശേഷമുള്ള കോടതി ഇടപെടല്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിനെ തടസപ്പെടുത്തുമെന്നും കമ്മീഷന് കോടതിയില്‍ പറഞ്ഞു.
പത്രിക തള്ളുന്നതിന് വരണാധികാരി കൃത്യമായ കാരണം പറഞ്ഞില്ലെന്നും പിറവത്തും കൊണ്ടോട്ടിയിലും സ്ഥാനാർത്ഥികൾക്ക് സമയം നൽകിയെന്നും എന്നാൽ ഗുരുവായൂരിലും തലശ്ശേരിയിലും അതുണ്ടായില്ലെന്നും, ഇത് ഇരട്ട നീതിയാണെന്നും ഗുരുവായൂർ സ്ഥാനാർത്ഥി നിവേദിത പറഞ്ഞു.
അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. എതിര് സത്യവാംഗ്മൂലം നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.