അ​റ​ബി​ക്ക​ട​ലി​ല്‍ തീ​വ്ര ന്യൂ​ന​മ​ര്‍​ദം ഒ​രു​ങ്ങു​ന്നു; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അല‍ർട്ട്

അടുത്ത ആഴ്ചയോടെ ബംഗാൾ ഉൾക്കടലിലും പുതിയ ന്യൂനമർദ്ദം രൂപപ്പെടും
അ​റ​ബി​ക്ക​ട​ലി​ല്‍ തീ​വ്ര ന്യൂ​ന​മ​ര്‍​ദം ഒ​രു​ങ്ങു​ന്നു; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അല‍ർട്ട്

തിരുവനന്തപുരം: അറബിക്കടലിൽ മറ്റന്നാളോടെ പുതിയ ന്യൂനമർ‍ദ്ദം രൂപപ്പെടാൻ സാധ്യത. ശനിയാഴ്ചയോടെ ന്യൂനമർദ്ദം വടക്കോട്ട് നീങ്ങി തീവ്രന്യൂനമർദ്ദമാകുമെന്നാണ് വിലയിരുത്തൽ. അടുത്ത ആഴ്ചയോടെ ബംഗാൾ ഉൾക്കടലിലും പുതിയ ന്യൂനമർദ്ദം രൂപപ്പെടും.

ഇവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരും. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം.

കേ​ര​ള തീ​ര​ത്ത് മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വ​രെ​യും വേ​ഗ​ത്തി​ല്‍ കാ​റ്റ് വീ​ശാ​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന്‍ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള തീ​ര​ത്ത് നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​ത്. വ്യാ​ഴാ​ഴ്ച​യോ​ടു​കൂ​ടി തെ​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ ഒ​രു ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ശേ​ഷ​മു​ള്ള 48 മ​ണി​ക്കൂ​റി​ല്‍ അ​ത് ശ​ക്തി​പ്പെ​ട്ട് തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റി​യേ​ക്കു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. കേ​ര​ള തീ​രം, തെ​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ല്‍, ക​ന്യാ​കു​മാ​രി, ല​ക്ഷ​ദ്വീ​പ്, മാ​ലി​ദ്വീ​പ് എ​ന്നീ സ​മു​ദ്ര മേ​ഖ​ല​ക​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​മീ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ലും വീ​ശി​യ​ടി​ക്കു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com