വിവി രാജേഷിന് 3 സ്ഥലങ്ങളില്‍ വോട്ട്; അ​യോ​ഗ്യ​നാ​ക്കാ​നുള്ള കാ​ര​ണ​മ​ല്ലെ​ന്ന് തെ​ര. ക​മ്മീ​ഷ​ന്‍

മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ല്‍ വോ​ട്ടു ചെ​യ്താ​ല്‍ മാ​ത്ര​മേ നി​യ​മ ലം​ഘ​ന​മാ​കൂ​വെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ​റ​ഞ്ഞു
വിവി രാജേഷിന്  3 സ്ഥലങ്ങളില്‍ വോട്ട്; അ​യോ​ഗ്യ​നാ​ക്കാ​നുള്ള കാ​ര​ണ​മ​ല്ലെ​ന്ന് തെ​ര. ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലേ​ക്ക് ജ​ന​വി​ധി തേ​ടു​ന്ന ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി വി രാ​ജേ​ഷി​ന് മൂ​ന്നി​ട​ത്ത് വോ​ട്ടു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച്‌ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. എ​ന്നാ​ല്‍ മൂ​ന്ന് സ്ഥ​ല​ത്ത് വോ​ട്ടു​ണ്ടെ​ങ്കി​ലും അ​ത് സ്ഥാ​നാ​ര്‍​ഥി​യെ അ​യോ​ഗ്യ​നാ​ക്കാ​ന്‍ കാ​ര​ണ​മ​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

പൂ​ജ​പ്പു​ര വാ​ര്‍​ഡി​ല്‍ നി​ന്നു​മാ​ണ് രാ​ജേ​ഷ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ന​വം​ബ​ര്‍ പ​ത്തി​ന് അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴാ​ണ് രാ​ജേ​ഷി​ന് മൂ​ന്നി​ട​ത്ത് വോ​ട്ടു​ണ്ടെ​ന്ന വി​വ​രം പു​റ​ത്ത് വ​രു​ന്ന​ത്. രാ​ജേ​ഷി​ന് മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ല്‍ വോ​ട്ടു​ണ്ടെ​ന്ന് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ല്‍ വോ​ട്ടു ചെ​യ്താ​ല്‍ മാ​ത്ര​മേ നി​യ​മ ലം​ഘ​ന​മാ​കൂ​വെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ​റ​ഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com