
തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെ എംഎല്‍എ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തനിക്കൊപ്പം പൊതുപരിപാടികളില്‍ പങ്കെടുത്തവര്‍, വസതിയില്‍ വന്ന് സന്ദര്‍ശിച്ചവര്‍, ഓഫീസിലും, മറ്റ് പൊതു ഇടങ്ങളിലും ഒപ്പം സമ്ബര്‍ക്കം പുലര്‍ത്തിയ സുഹൃത്തുക്കളും ശ്രദ്ധിക്കണമെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.
ഇവരോട് ക്വാറന്റൈനില്‍ പോകുവാനും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറണമെന്നും എംഎല്‍എ അഭ്യര്‍ത്ഥിച്ചു.