മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു

കണ്ണൂർ: പാമ്പുകടിയേറ്റ്​ ചികിൽസയിലായിരുന്ന എട്ടു വയസുകാരി വിദ്യാർത്ഥിനി മരിച്ചു. ശിവപുരം വെമ്പടി നീർവേലി കുനിയിൽ വീട്ടിൽ ആസിഫ്​-സഫീറ ദമ്പതികളുടെ മകൾ ഹയ (8) ആണ്​ തിങ്കളാഴ്ച രാവിലെ മരിച്ചത്​.

ഞായറാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ്​​ പാമ്പു കടിയേറ്റത്​. കുട്ടിയെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മെരുവമ്പായി എം.യു.പി.സ്കൂൾ രണ്ടാം തരം വിദ്യാർത്ഥിനിയാണ്. ലുബ സഹറയാണ്​ സഹോദരി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com