മലപ്പുറം: ജാഗ്രതയോടെ പെരുന്നാൾ ആഘോഷിക്കണമെന്ന് ഇസ്ലാം മതവിശ്വാസികളോട് കാന്തപുരം എ പി അബൂബക്കർ മുസലിയാർ. കൂട്ടം കൂടി കോവിഡ് വ്യാപനം ഉണ്ടാകുന്ന ആഘോഷങ്ങൾ പാടില്ല.
മഹാമാരിക്കാലത്ത് കടുത്ത നിയന്ത്രണം വേണമെന്ന് പ്രവാചക വചനം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.അനുവദനീമായ രീതിയിൽ പെരുനാൾ ആഘോഷിക്കണം. ആരോഗ്യവകുപ്പ് നിർദേശം രക്ഷയ്ക്ക് വേണ്ടിയുള്ളതാണ്.
പള്ളികളിൽ പെരുന്നാളിന് 50 -ൽ അധികം ആളുകളില്ലാതെ പ്രാർഥന നടത്താൻ അനുവാദം ഗവണ്മെന്റിനോട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments