ബംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്യും

ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് അധികൃതര്‍ അദ്ദേഹത്തിന് നോട്ടീസ് നല്‍കി
ബംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്യും

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്യും. ഹവാല - ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാവും ചോദ്യംചെയ്യല്‍. ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് അധികൃതര്‍ അദ്ദേഹത്തിന് നോട്ടീസ് നല്‍കി.

മയക്കുമരുന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദിന് ബിനീഷ് കോടിയേരി ബിസിനസ് നടത്തുന്നതിനായി സാമ്ബത്തിക സഹായം നല്‍കിയിരുന്നതായി ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇരുവരും പലതവണ ടെലഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ബിനീഷ് കോടിയേരിക്ക് സമന്‍സ് അയച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com