
ബംഗളുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. ബംഗളൂരു സെഷന്‍സ് കോടതിയില്‍ ശനിയാഴ്ചയാണു കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ സ്വാഭാവിക ജാമ്യത്തിനുള്ള അവസരം ബിനീഷിന് ലഭിക്കില്ല.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒക്ടോബര്‍ 29-നാണ് ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുക്കുന്നത്. ക്സറ്റഡിയിലെടുത്ത് 60 ദിവസം തികഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ വരുന്ന സാഹചര്യത്തില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാനാണ് ഇ.ഡി നീക്കം. കേസില്‍ ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ് കോടതി നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ സെക്ഷന്‍ 19എ, സെക്ഷന്‍ 69 എന്നീ വകുപ്പുകള്‍ ചുമത്തിയാണു കുറ്റപത്രം സമര്‍പ്പിച്ചത്. ലഹരിമരുന്നു കേസില്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്ത മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ബിനീഷിനെതിരേ ഇഡി കേസെടുത്തത്.
നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി റിമാന്‍ഡില്‍ കഴിയുന്നത്.