ലൈഫ് മിഷനിന്‍ പദ്ധതികളില്‍ കമ്മീഷന് ശ്രമിച്ചു; ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകൾ

പദ്ധതികളുടെ വിവരങ്ങൾ ശിവശങ്കർ സ്വപ്നക്ക് കൈമാറി
ലൈഫ് മിഷനിന്‍ പദ്ധതികളില്‍ കമ്മീഷന് ശ്രമിച്ചു; ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകൾ

കൊച്ചി: ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുമായി എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ്. ലൈഫ് മിഷനിലെ കൂടുതല്‍ പദ്ധതികളില്‍ ശിവശങ്കര്‍ കമ്മീഷന് ശ്രമിച്ചതായി ഇഡി പറയുന്നു.

ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസിന് ലൈഫ് മിഷന്‍ നല്‍കിയ കരാറില്‍ ഒത്തുകളിയെന്ന് സംശയം. വടക്കാഞ്ചേരി മോഡലില്‍ കമ്മിഷന്‍ നേടാന്‍ ശ്രമമുണ്ടായി. കരാറുകളില്‍ യുണിടാകിനെ പങ്കാളിയാക്കാന്‍ ശ്രമിച്ചുവെന്നും ഇഡി വ്യക്തമാക്കി.

പദ്ധതികളുടെ വിവരങ്ങൾ ശിവശങ്കർ സ്വപ്നക്ക് കൈമാറുകയും കരാറുകാരെ കണ്ടെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇതിൽ ഒരു കരാറുകാരായ പൊന്നാര്‍ ഇന്‍ഡസ്ട്രീസില്‍ ഇഡി റെയ്‍ഡ് നടത്തി. ഇവിടെ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തെന്നാണ് വിവരം.

Related Stories

Anweshanam
www.anweshanam.com