സ്വര്‍ണ്ണക്കടത്ത്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു
Kerala

സ്വര്‍ണ്ണക്കടത്ത്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു

വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും

News Desk

News Desk

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും.

കള്ളപ്പണ കേസില്‍ ചൂതാട്ട നിരോധന നിയമ പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ കള്ളപ്പണ ഇടപാടുകാര്‍ക്കും ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നത്.

എന്‍ഫോഴ്‌സ്‌മെന്റിന്റെ സ്‌പെഷ്യല്‍ യൂണിറ്റിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല. സ്വര്‍ണ്ണം വിദേശത്ത് നിന്നെത്തിയതായതിനാല്‍ ഇവയുടെ മൂല്യം കണക്കാക്കല്‍, ആ പണത്തിന്റെ വിനിയോഗം എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Anweshanam
www.anweshanam.com