സ്വപ്നയെയും സരിതിനെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും

ചോദ്യം ചെയ്യുന്ന വേളയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ഉണ്ടാവരുതെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു
സ്വപ്നയെയും   സരിതിനെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഇഡി കോടതിയുടെ അനുമതി തേടി. മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് ഇഡി അനുമതി തേടിയത്.

ചോദ്യം ചെയ്യുന്ന വേളയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ഉണ്ടാവരുതെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. കസ്റ്റംസിന് കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ അനുമതി തേടിയത്. കേസ് കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

അതിനിടെ, സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന ദക്ഷിണമേഖല ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ജയില്‍ മേധാവിക്ക് കൈമാറി. ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് സ്വപ്ന തന്നെ പറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com