സ്വപ്ന സുരേഷിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ട് എന്‍ഫോഴ്സ്മെന്റ് പരിശോധിക്കുന്നു

ഇതേ ശാഖയില്‍ കോണ്‍സുലേറ്റിന് ആറ് അക്കൗണ്ടുകള്‍ ഉണ്ട്.
സ്വപ്ന സുരേഷിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ട് എന്‍ഫോഴ്സ്മെന്റ് പരിശോധിക്കുന്നു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ട് എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധിക്കുന്നു. കരമനയിലെ ആക്സിസ് ബാങ്ക് അക്കൗണ്ടാണ് പരിശോധിക്കുന്നത്. അക്കൗണ്ട് വിശദാംശങ്ങള്‍ തേടി ബാങ്കിന് കത്ത് നല്‍കിയിരുന്നു.

സ്വപ്നയ്ക്ക് ഈ ബ്രാഞ്ചിൽ ലോക്കറുമുണ്ട്. ഇന്നലെയാണ് ബാങ്ക് മാനേജര്‍ക്ക് എന്‍ഫോഴ്സ്മെന്റ് കത്തയച്ചത്. ഇതേ ശാഖയില്‍ കോണ്‍സുലേറ്റിന് ആറ് അക്കൗണ്ടുകള്‍ ഉണ്ട്.

അതിനിടെ യൂണിടാക് ഉടമ സന്തോഷ്‌ ഈപ്പന്‍ സ്വപ്ന സുരേഷിന് നല്‍കാന്‍ ഫോണ്‍ വാങ്ങിയതിന്റെ ബില്‍ പുറത്ത് വന്നു. യൂണിടാക്കിന്റെ പേരില്‍ കൊച്ചിയിലെ കടയില്‍ നിന്ന് വാങ്ങിയത് ആറ് ഐ ഫോണുകളാണ്. ഇതില്‍ അഞ്ച് ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ബില്ലിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അഞ്ച് ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളില്‍ ഒന്ന് തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ വച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് സന്തോഷ് ഈപ്പന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാൽ ചെന്നിത്തല ഇക്കാര്യം നിഷേധിച്ചു.

Related Stories

Anweshanam
www.anweshanam.com