കേ​ന്ദ്രാ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ​ഫ​ണ്ട് സ്വീ​ക​രി​ച്ചു; കി​ഫ്ബി​ക്കെ​തി​രേ കേ​സെ​ടു​ത്ത് ഇ​ഡി

കി​ഫ്ബി സി​ഇ​ഒ കെ.​എം.​എ​ബ്ര​ഹാ​മി​നും ഡെപ്യൂ​ട്ടി സി​ഇ​ഒ​യ്ക്കു​മാ​ണ് ഇ​ഡി നോ​ട്ടി​സ് ന​ല്‍​കി​യ​ത്
കേ​ന്ദ്രാ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ​ഫ​ണ്ട് സ്വീ​ക​രി​ച്ചു; കി​ഫ്ബി​ക്കെ​തി​രേ കേ​സെ​ടു​ത്ത് ഇ​ഡി
Kiran Sankar

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര അ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ച്ച​തി​ന് കി​ഫ്ബി​ക്കെ​തി​രേ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റ് (ഇ​ഡി) കേ​സെ​ടു​ത്തു. കി​ഫ്ബി സി​ഇ​ഒ കെ.​എം.​എ​ബ്ര​ഹാ​മി​നും ഡെപ്യൂ​ട്ടി സി​ഇ​ഒ​യ്ക്കു​മാ​ണ് ഇ​ഡി നോ​ട്ടി​സ് ന​ല്‍​കി​യ​ത്.

കിഫ്ബി ഫെമ നിയമം ലംഘിച്ചതായി ഇഡി വ്യക്തമാക്കി.

ഇ​രു​വ​രും അ​ടു​ത്ത​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. കി​ഫ്ബി ബാ​ങ്കിം​ഗ് പാ​ര്‍​ട്ണ​റാ​യ ആ​ക്സി​സ് ബാ​ങ്കി​നും നോ​ട്ടീ​സ് ന​ല്‍​കി​യി‌​ട്ടു​ണ്ട്. കേ​ന്ദ്രാ​നു​മ​തി​യി​ല്ലാ​തെ കി​ഫ്ബി മ​സാ​ല ബോ​ണ്ട് ഇ​റ​ക്കി വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ച്ചു​വെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​രോ​പ​ണം. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com