കള്ളപ്പണം വെളുപ്പിക്കല്‍: എം ശിവശങ്കറിനെതിരെ ഇഡി ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും

ഇന്നലെ ശിവശങ്കരന്‍റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാന്‍ ഇഡി ഉത്തരവിട്ടിരുന്നു
കള്ളപ്പണം വെളുപ്പിക്കല്‍: എം ശിവശങ്കറിനെതിരെ ഇഡി ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസിൽ ജാമ്യം തേടിയുള്ള എം ശിവശങ്കറിന്റെ ഹർജി കോടതിയിലാണ്. കുറ്റപത്രം സമർപ്പിക്കുന്നതോടെ ജാമ്യം നേടുക ബുദ്ധിമുട്ടാകും. എന്‍ഫോഴ്സ്മെന്‍റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ശിവശങ്കര്‍ ഇപ്പോഴും റിമാന്‍ഡിലാണ്.

ഇന്നലെ ശിവശങ്കരന്‍റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാന്‍ ഇഡി ഉത്തരവിട്ടിരുന്നു. ആദ്യപടിയായി സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറില്‍ കണ്ടെത്തിയതും സന്ദീപ് നായരുടെ അക്കൗണ്ടില്‍ നിന്നും കണ്ടെത്തിയതുമുള്‍പ്പെടെ ഒരു കോടി എണ്‍പത് ലക്ഷം രൂപ കണ്ടു കെട്ടി.

ഈ പണം ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി എം ശിവശങ്കറിന് കൈക്കൂലിയായി നല്‍കിയെന്നാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ കണ്ടെത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പണം കണ്ട് കെട്ടിയത്. ശിവശങ്കറിന്‍റെ മറ്റ് സ്വത്തുക്കള്‍ കണ്ട് കെട്ടാനുള്ള നടപടികള്‍ ആരംഭിക്കുന്നതായി ഇഡി കോടതിയില്‍ അറിയിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com