
കൊച്ചി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഈ മാസം 24ന് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും. ശിവശങ്കര്‍ അറസ്റ്റിലായിട്ട് 26ന് 60 ദിവസം തികയുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്.
കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ശിവശങ്കറിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹത നഷ്ടപ്പെടും. 25, 26, 27 തീയതികള്‍ അവധിയായതിനാലാണ് 24ന് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കുറ്റപത്രം സമര്‍പ്പിച്ചാലും ബിനാമി ഇടപാടുകള്‍, കള്ളപ്പണം, വിദേശത്തേക്ക് ഡോളര്‍ കടത്തല്‍ തുടങ്ങിയ കേസുകളില്‍ ശിവശങ്കറിനെതിരെ അന്വേഷണം തുടരുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട് അഡീഷനല്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യും.