'എന്നെ പോലെ പ്രശസ്തിയും കഴിവും ഉള്ള ആള്‍ വന്നതോടെ ആളുകള്‍ ബിജെപിയില്‍ ചേരുകയാണ്': ഇ ശ്രീധരന്‍

ബിജെപി ഏറ്റവും ചുരുങ്ങിയത് 40 സീറ്റെങ്കിലും സ്വന്തമാക്കും. അത് 75 വരെയെത്താമെന്നും ശ്രീധരന്‍ അവകാശപ്പെട്ടു
'എന്നെ പോലെ പ്രശസ്തിയും കഴിവും ഉള്ള ആള്‍ വന്നതോടെ ആളുകള്‍ ബിജെപിയില്‍ ചേരുകയാണ്': ഇ ശ്രീധരന്‍

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി 40 സീറ്റുകളില്‍ വിജയം നേടുമെന്ന് മെടോമാന്‍ ഇ ശ്രീധരന്‍. ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളത്തില്‍ ബി.ജെ.പി മികച്ച വിജയം നേടുമെന്ന് അഭിപ്രായപ്പെട്ടത്.

ബിജെപി ഏറ്റവും ചുരുങ്ങിയത് 40 സീറ്റെങ്കിലും സ്വന്തമാക്കും. അത് 75 വരെയെത്താമെന്നും അഭിമുഖത്തില്‍ ശ്രീധരന്‍ അവകാശപ്പെട്ടു. ബി.ജെ.പി അധികാരമേറുകയോ ചുരുങ്ങിയ പക്ഷം കിംഗ് മേക്കറുടെ റോള്‍ ഏറ്റെടുക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

"പാര്‍ട്ടി പ്രതിഛായ തീര്‍ത്തും വ്യത്യസ്തമാണിപ്പോള്‍. ഞാന്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നതോടെ പ്രത്യേകിച്ചും. പ്രശസ്തിയും കഴിവും പെരുമയും ഉള്ള എന്നെ പോലെ ഒരാളെ ലഭിച്ചതോടെ ആളുകള്‍ ബി.ജെ.പിയില്‍ കൂട്ടമായി ചേരുകയാണ്''- ശ്രീധരന്‍ പറഞ്ഞു..

മുഖ്യമന്ത്രിയാകുമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അതുവേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മെട്രോമാന്‍ വ്യക്തമാക്കി.

പാലക്കാട് മണ്ഡലത്തില്‍ നിന്നാണ് ഇ. ശ്രീധരന്‍ ഇത്തവണ ജനവിധി തേടുന്നത്. ഷാഫി പറമ്ബിലാണ് ഇത്തവണയും യുഡി,എഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ളത്. സി പി പ്രമോദാണ് സി.പി.എം സ്ഥാനാര്‍ത്ഥി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com