ഇ-​പോ​സ് നെ​റ്റ്‌​വ​ര്‍​ക്ക് ത​ക​രാ​ര്‍; റേഷന്‍ വ്യാ​പാ​രി​ക​ള്‍ പ​ണി​മു​ട​ക്കു​ന്നു
Kerala

ഇ-​പോ​സ് നെ​റ്റ്‌​വ​ര്‍​ക്ക് ത​ക​രാ​ര്‍; റേഷന്‍ വ്യാ​പാ​രി​ക​ള്‍ പ​ണി​മു​ട​ക്കു​ന്നു

റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഉ​പ​ഭോ​ക്താ​വ് ഇ-​പോ​സ് മെ​ഷീ​നി​ല്‍ വി​ര​ല​ട​യാ​ളം പ​തി​പ്പി​ച്ചാ​ല്‍ മാ​ത്ര​മേ റേ​ഷ​ന്‍ വി​ത​ര​ണം ന​ട​ത്താ​ന്‍ ക​ഴി​യൂ.

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: ഇ-​പോ​സ് (ഇ​ല​ക്‌ട്രോ​ണി​ക് പോ​യി​ന്‍റ് ഓ​ഫ് സെ​യി​ല്‍) മെ​ഷീ​നി​ലെ നെ​റ്റ്‌​വ​ര്‍​ക്ക് ത​ക​രാ​ര്‍ മൂ​ലം റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ സം​യു​ക്ത​മാ​യി പ​ണി​മു​ട​ക്കു​ന്നു. ഓ​ഗ​സ്റ്റ് 19ന് ​സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് ര​ണ്ട് റേ​ഷ​ന്‍ വ്യാ​പാ​രി സം​ഘ​ട​ന​ക​ള്‍ നോ​ട്ടീ​സ് ന​ല്‍​കി. റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഉ​പ​ഭോ​ക്താ​വ് ഇ-​പോ​സ് മെ​ഷീ​നി​ല്‍ വി​ര​ല​ട​യാ​ളം പ​തി​പ്പി​ച്ചാ​ല്‍ മാ​ത്ര​മേ റേ​ഷ​ന്‍ വി​ത​ര​ണം ന​ട​ത്താ​ന്‍ ക​ഴി​യൂ. ഇ-​പോ​സ് യ​ന്ത്രം പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ങ്കി​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് ക​ണ​ക്ഷ​ന്‍ ഉ​ണ്ടാ​ക​ണം.

നെ​റ്റ്‌​വ​ര്‍​ക്ക് ത​ക​രാ​ര്‍ മൂ​ലം റേ​ഷ​ന്‍ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് 14,297 റേ​ഷ​ന്‍ ക​ട​ക​ളാ​ണു​ള്ള​ത്. ഓ​ണാ​വ​ധി​യു​ടെ തി​ര​ക്കു​ക​ഴി​ഞ്ഞ് ഈ ​മാ​സം വി​ത​ര​ണം​ചെ​യ്യു​ന്ന സൗ​ജ​ന്യ അ​രി വാ​ങ്ങാ​ന്‍ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്.

Anweshanam
www.anweshanam.com