സെക്രട്ടേറിയറ്റിലെ തീപിടിത്തം: കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് ഇ പി ജയരാജന്‍
ഫയലുകള്‍ കത്തിനശിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് കരുതുന്നതായി ഇ.പി.ജയരാജന്‍ അറിയിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കലാപഭൂമിയാക്കാന്‍ ആസൂത്രിതശ്രമം നടത്തുന്നുവെന്ന് മന്ത്രി ഇ പി ജയരാജന്‍. കോണ്‍ഗ്രസും ബിജെപിയും വ്യാപകമായ അക്രമം നടത്താന്‍ ശ്രമിക്കുന്നു. ബിജെപി അദ്ധ്യക്ഷനായ കെ.സുരേന്ദ്രന്‍ സെക്രട്ടേറിയ‌റ്റിനുള‌ളില്‍ ചാടിക്കയറി അക്രമം കാട്ടി. സ്ഥലത്തെ പൊലീസിനെയും ആക്രമിച്ചെന്ന് മന്ത്രി ആരോപിച്ചു.

ഫയലുകള്‍ കത്തിനശിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് കരുതുന്നതായി ഇ.പി.ജയരാജന്‍ അറിയിച്ചു. ആരെങ്കിലും അക്രമത്തിന് ശ്രമിച്ചാല്‍ അവര്‍ക്ക് വഴിയൊരുക്കുകയാണോ പൊലീസ് ചെയ്യേണ്ടതെന്ന് മന്ത്രി പൊലീസിനെ വിമര്‍ശിച്ചു.

തീ​പി​ടി​ത്ത​മു​ണ്ടാ​യ ഉ​ട​നെ​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​സ്താ​വ​ന ദു​രൂ​ഹ​മാ​ണെ​ന്നു ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. ഈ ​സം​ഭ​വ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ടു​ത്തു​ചാ​ടി​യു​ള്ള പ്ര​സ്താ​വ​ന സം​ശ​യം ഉ​യ​ര്‍​ത്തു​ന്നു എ​ന്ന്‍ ജ​യ​രാ​ജ​ന്‍ പറഞ്ഞു.

സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ പൊ​തു​ഭ​ര​ണ​വ​കു​പ്പി​ലെ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം ബോ​ധ​പൂ​ര്‍​വം സൃ​ഷ്ടി​ച്ച​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ച​ത്. സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ സു​പ്ര​ധാ​ന ഫ​യ​ലു​ക​ള്‍ ക​ത്തി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

വൈകുന്നേരത്തോടെ സെക്രട്ടേറിയേ‌റ്റിലെ അതീവ സുരക്ഷാ മേഖലയിലുള‌ള പ്രോട്ടോകോള്‍ വിഭാഗം ഓഫീസില്‍ നടന്ന തീപിടുത്തത്തില്‍ അട്ടിമറിയുണ്ടെന്ന് ആരോപിച്ച്‌ വൈകാതെ കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധവുമായി സ്ഥലത്തെത്തി. ആദ്യം പ്രതിഷേധിച്ച കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ ബിജെപി നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്‌റ്റ് ചെയ്‌തു. വൈകാതെ വിവരം അറിഞ്ഞെത്തിയ കോണ്‍ഗ്രസ് എം.എല്‍.എ വി.എസ്.ശിവകുമാറിനെയും മാദ്ധ്യമ പ്രവര്‍ത്തകരെയും സെക്രട്ടേറിയ‌റ്രില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. പിന്നീട് പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ നേതാക്കളും യുഡിഎഫിന്റെ മ‌റ്റ് നേതാക്കളും എത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. വൈകാതെ പൊലീസ് ഇവരെ അകത്ത് കയ‌റാന്‍ അനുവദിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എംഎല്‍എമാരായ വി.ടി. ബല്‍റാം,വി.എസ്.ശിവകുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

അതേസമയം സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ സുപ്രധാനമായ രേഖകളെല്ലാം സുരക്ഷിതമാണെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി പറഞ്ഞു. ഗസ്റ്റ് ഹൗസ് റൂം ബുക്കിംഗിന്‍െ്‌റ ഫയലുകളാണ് നശിച്ചതെന്നും അവയൊന്നും പൂര്‍ണ്ണമായി നശിച്ചിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കി. സെക്രട്ടറിയേറ്റിലെ ഫയലുകള്‍ ഇ ഫയലിംഗ് സംവിധാനത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com