200 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി

ഇതിലൂടെ കടലാസ് രഹിത ആശുപത്രി പ്രവര്‍ത്തനം സാധ്യമാകും
200 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാകുന്ന 200 മത്തെ ആശുപത്രിയായി നെടുമങ്ങാട് ജില്ലാ ആശുപത്രി മാറി. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പാലക്കാട് ഐ.ടി.ഐ. ലിമിറ്റഡിന്റെ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ള മൈക്രോ കമ്പൂട്ടറും ഇന്‍ബില്‍റ്റ് ബാറ്ററി സംവിധാനമുള്ള യു.പി.എസും സോളര്‍ പാനലുമായി ബന്ധിപ്പിച്ചു പി.ഒ.സി. (Proof of Concept) പൈലറ്റ് അടിസ്ഥാനത്തില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങളുടെ പിന്‍ബലത്തില്‍ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഹരിത ഊര്‍ജ്ജ ആശുപത്രിയായി വലിയതുറ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു.

ഈ രണ്ട് പദ്ധതികളുടേയും ഔദ്യോഗിക പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.

സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ വിവര സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ കാര്യക്ഷമമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓരോ പ്രദേശത്തെയും ജനസംഖ്യാപരമായ പശ്ചാത്തലത്തില്‍ വ്യക്തികളെ സംബന്ധിച്ച് കൃത്യവും സാര്‍വര്‍ത്തികവുമായ വിവരശേഖരണം നടത്തി കേന്ദ്രീകൃതമായി സൂക്ഷിച്ചു കൃത്യതയാര്‍ന്ന രോഗ നിര്‍ണയത്തിനുവേണ്ടി പുനരുപയോഗിക്കുകയാണ് ഇ ഹെല്‍ത്തിലൂടെ ചെയ്യുന്നത്. ഇതിലൂടെ കടലാസ് രഹിത ആശുപത്രി പ്രവര്‍ത്തനം സാധ്യമാക്കുമെന്നു മന്ത്രി പറഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com