ഭക്ഷ്യ വിതരണം വിലക്കിയ നടപടി: വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം പാല്യം മാര്‍ക്കറ്റിന്റെ മുന്നിലാണ് ഡിവൈഎഫ്‌ഐ കഞ്ഞിവെച്ച് പ്രതിഷേധിച്ചത്.
ഭക്ഷ്യ വിതരണം വിലക്കിയ നടപടി: വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. തിരുവനന്തപുരം പാല്യം മാര്‍ക്കറ്റിന്റെ മുന്നിലാണ് ഡിവൈഎഫ്‌ഐ കഞ്ഞിവെച്ച് പ്രതിഷേധിച്ചത്. എല്ലാ ബൂത്തുകളിലും ഇത്തരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. അതേസമയം, ജനക്ഷേമ പരിപാടികള്‍ അട്ടിമറിക്കുന്ന നടപടിയാണ് പ്രതിപക്ഷ നേതാവിന്റേതെന്ന് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെപി പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com