സമരം ഒത്തുതീര്‍പ്പാക്കാന്‍ ഡിവൈഎഫ്ഐ;സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തി

ഇതു രണ്ടാം തവണയാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടക്കുന്നത്
സമരം ഒത്തുതീര്‍പ്പാക്കാന്‍ ഡിവൈഎഫ്ഐ;സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിക്കാൻ ഒത്തുതീർപ്പ് ചർച്ചകളുമായി ഡിവെഎഫ്ഐ. ഇതു രണ്ടാം തവണയാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടക്കുന്നത്.

ലാസ്റ്റ് ഗ്രേഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുമായിട്ടാണ് ഡി.വൈ.എഫ്‌.ഐ നേതാക്കള്‍ തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ച്‌ ചര്‍ച്ച നടത്തിയത്. സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം തുടരുമെന്ന് ഡി.വൈ.എഫ്‌..ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു.

ഉദ്യോഗാർത്ഥികൾക്ക് എപ്പോൾ വേണമെങ്കിലും ഡിവെഎഫ്ഐ ഓഫീസിലേക്ക് വരാമെന്നും അവരെ കേൾക്കാൻ തങ്ങൾ തയ്യാറാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എസ്. സതീഷ് പറഞ്ഞു. എന്തെങ്കിലും അജൻഡുകളുടെ അടിസ്ഥാനത്തിൽ അല്ല ചർച്ചകൾ നടക്കുന്നതെന്നും ഇക്കാര്യത്തിൽ ഒത്തുതീർപ്പ് നിർദേശങ്ങളൊന്നും ഡിവൈഎഫ്ഐ മുന്നോട്ട് വച്ചിട്ടില്ലെന്നും സതീഷ് കൂട്ടിച്ചേർത്തു.

നാളെ മന്ത്രിമാരെ കാണാൻ ഡിവൈഎഫ്‌ഐ സൗകര്യമൊരുക്കും. മന്ത്രിതല ചർച്ചകൾക്ക് അവസരം ഒരുക്കണം എന്നാവശ്യപ്പെട്ട് നേതൃത്വത്തോട് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com