കൊലവിളി മുദ്രാവാക്യം: മേ​ഖ​ലാ സെ​ക്ര​ട്ട​റിക്കെതിരെ ഡി​വൈ​എ​ഫ്‌ഐ​യി​ല്‍ ന​ട​പ​ടി
Kerala

കൊലവിളി മുദ്രാവാക്യം: മേ​ഖ​ലാ സെ​ക്ര​ട്ട​റിക്കെതിരെ ഡി​വൈ​എ​ഫ്‌ഐ​യി​ല്‍ ന​ട​പ​ടി

ഡി​വൈ​എ​ഫ്‌ഐ മൂ​ത്തേ​ടം മേ​ഖ​ലാ സെ​ക്ര​ട്ട​റി പി.​കെ. ഷെ​ഫീ​ഖി​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്

News Desk

News Desk

മലപ്പുറം : നിലമ്പൂരില്‍ ഡിവൈഎഫ് ഐ നേതാക്കള്‍ നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ നടപടി. ഡി​വൈ​എ​ഫ്‌ഐ മൂ​ത്തേ​ടം മേ​ഖ​ലാ സെ​ക്ര​ട്ട​റി പി.​കെ. ഷെ​ഫീ​ഖി​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഷെഫീ​ഖി​നെ സം​ഘ​ട​ന​യു​ടെ എ​ല്ലാ ചു​മ​ത​ല​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി മ​ല​പ്പുറം ഡി​വൈ​എ​ഫ്‌ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

ഷുക്കൂറിനെ കൊന്നത് മറക്കേണ്ട എന്ന ഭീഷണി സ്വരത്തിലുള്ള മുദ്രാവാക്യം വിളി വിവാദമായിരുന്നു.

കോണ്‍ഗ്രസ്സ് -സിപിഎം തര്‍ക്കം നിലനിന്ന സ്ഥലമായിരുന്നു മൂത്തേടം. വാട്‌സാപ്പിൽ തുടങ്ങിയ തര്‍ക്കം പിന്നീട് അടിപിടി കേസില്‍ എത്തുകയും തുടര്‍ന്ന് നടന്ന അടിപിടിയില്‍ സിപിഎം പ്രവര്‍ത്തകന് പരിക്കേല്‍ക്കകയും ചെയ്തിരുന്നു.

ക​ണ്ണൂ​രി​ല്‍ ഷു​ക്കൂ​റി​നെ കൊ​ന്നു​ത​ള്ളി​യ​തു​പോ​ലെ കൊ​ല്ലു​മെ​ന്ന ഡി​വൈ​എ​ഫ്‌ഐ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. പ്ര​ക​ട​ന​ത്തി​ല്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച്‌ കൊ​ടു​ത്ത​ത് ഷെ​ഫീ​ഖാ​യി​രു​ന്നു. ഷു​ക്കൂ​റെ​ന്നൊ​രു വേ​ട്ട​പ്പ​ട്ടി, വ​ല്ലാ​ത​ങ്ങ് കു​ര​ച്ച​പ്പോ​ള്‍, അ​രി​ഞ്ഞു ത​ള്ളി​യ പൊ​ന്ന​രി​വാ​ള്‍, അ​റ​ബി​ക്ക​ട​ലി​ലെ​റി​ഞ്ഞി​ട്ടി​ല്ല, തു​രു​ന്പെ​ടു​ത്തു പോ​യി​ട്ടി​ല്ല, ഓ​ര്‍​ത്തോ ഓ​ര്‍​ത്തു ക​ളി​ച്ചോ​ളൂ, അ​രി​ഞ്ഞു ത​ള്ളും ക​ട്ടാ​യം- എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍.

Anweshanam
www.anweshanam.com