
ഡിസംബര്‍ എട്ടിന് ആദ്യഘട്ട തെരഞ്ഞടുപ്പ് നടക്കുന്ന ജില്ലകളില്‍ ഞായറാഴ്ച ആറ് മണിക്ക് ശേഷം മദ്യവിതരണമോ വില്‍പ്പനയോ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീണര്‍ വി ഭാസ്കരന് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നിയന്ത്രണം. പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും കമ്മീഷന് നിര്‍ദേശം നല്കി.